KERALANEWS

പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്, ഡയസ്‌നോള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം:ശമ്പളപരിഷ്‌കരണറിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും.പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.

ഓഫീസ് തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയുംചെയ്താല്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ടുചെയ്യണം. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സംകൂടാതെ എത്താന്‍ പൂര്‍ണസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏര്‍പ്പെടുത്തണം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close