KERALA

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ് ഫ്രാങ്കോ സുപ്രീം കോടതിയില്‍

ന്യുഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ബിഷപ് ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു. ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജിക്കെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും തടസ്സഹര്‍ജി നല്‍കി. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല വിധി പറയരുതെന്നും തടസ്സഹര്‍ജിയില്‍ പറയുന്നു. നേരത്തെ ബിഷപ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ വിചാരണയ്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്ന ബിഷപിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തനിക്ക് കൊവിഡ് ആണെന്നും ക്വാറന്റീനില്‍ ആയതിനാല്‍ എത്താന്‍ കഴിയില്ലെന്നുമാണ് ഫ്രാങ്കോ കോടതിയില്‍ അറിയിച്ചത്. ഇതിനെതിരെ ഈ മാസം 21ന് ബിഷപിന്റെ അഭിഭാഷന്‍ നല്‍കിയ അപേക്ഷയില്‍, പ്രതിഭാഗം ഹാജരാക്കിയ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ അധികാരികത പോലീസ് പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാനും ആ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വാറണ്ട് നടപ്പാക്കുന്നത്. താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രോസിക്യൂട്ടറോട് വിചാരണ കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags
Show More

Related Articles

Back to top button
Close