KERALANEWS

പ്രതിസന്ധിയില്‍ തളരാതെ;കെഎസ്ആർടിസി ഇനി ചരക്കുവാഹനമായും ഫുഡ് ട്രക്കായും

കോഴഞ്ചേരി : കെ.എസ്.ആർ.ടി.സി. പ്രതിസന്ധി മറികടക്കാൻ പുതിയ പരീക്ഷണങ്ങളിലേക്ക്. കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകയ്ക്ക് നൽകിയതിന് പിന്നാലെ ബസുകളിൽ ചിലത് ചരക്കുവാഹനമായും ഫുഡ് ട്രക്കായും ഉപയോഗപ്പെടുത്താൻ തീരുമാനം.നഷ്ടത്തിൽ കിടക്കുന്ന കെ.എസ്.ആർ.ടി.സിയെ പലമാർഗങ്ങളിലൂടെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

മത്സ്യഫെഡ്, മിൽമ എന്നിവയുമായി സഹകരിച്ച് മീൻവണ്ടിയായും ഫുഡ് ട്രക്കായും കെ.എസ്.ആർ.ടി.സി. വൈകാതെ നിരത്തിലെത്തും.പ്രധാന ഡിപ്പോകളിലെ ലോജിസ്റ്റിക് വാഹനങ്ങളെ (മൊബൈൽ വർക്ക്‌ഷോപ്പ്) ചരക്കുവാഹനമായി മാറ്റും. 1.25 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുക. മത്സ്യഫെഡ് അടക്കമുളള സർക്കാർ ഏജൻസികൾ ആവശ്യമറിയിക്കുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി.ബസുകൾ വിട്ടുനൽകുമെന്ന് പത്തനംതിട്ട ഡി.ടി.ഒ. റോയി ജേക്കബ് പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close