ജയ്പൂര്‍: എല്ലാ വഴികളും തേടിയിട്ടും രാജസ്ഥാനില്‍ പ്രതിസന്ധി മറികടക്കാനാകാതെ കോണ്‍ഗ്രസ്. കോടതി ഉത്തരവുകള്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ 21 ദിവസം മുമ്പ് അറിയിപ്പ് നല്‍കി വേണം നിയമസഭാസമ്മേളനം ചേരാന്‍ എന്ന ഗവര്‍ണറുടെ മറുപടിയാണ് തിരിച്ചടിയായിരിക്കുന്നത്്. ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ചാലും കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കേണ്ടതിനാല്‍ വിധി വൈകും.
എന്നാല്‍ ഇപ്പോഴും 102 എം.എല്‍.എമാര്‍ ഒപ്പമുള്ളതാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ നിയമപരമായും രാഷ്ട്രീയമായും തേടാവുന്ന വഴികളെല്ലാം കോണ്‍ഗ്രസ് തേടി.പലതവണ വിസമ്മതിച്ച ശേഷം സമ്മതം അറിയിച്ച ഗവര്‍ണറുടെ 21 ദിവസം മുന്‍പ് അറിയിപ്പ് നല്‍കി വേണം സമ്മേളനം ചേരാന്‍ എന്ന മറുപടി കുടുക്കായിരിക്കുകയാണ്.
സഭ സമ്മേളനം ചേരുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് ഇപ്പോല്‍ ഇവര്‍. ഹൈക്കോടതി ഉത്തരവ് വൈകുന്നത് തടയാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ രാജസ്ഥാനില്‍ കോണ്‍ഗ്രസ്
