Breaking NewsINDIANEWSTop News

പ്രതിസന്ധി ഘട്ടത്തിൽ മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ല; കേന്ദ്രം പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച നിലപാട് വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി

ദില്ലി: കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. പ്രതിരോധ പ്രവർത്തനങ്ങളിൽ നിലപാട് വ്യക്‌തമാക്കണമെന്നും ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യുറിമാരായി സീനിയര്‍ അഭിഭാഷകര്‍ ആയ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ നിയമിച്ചു. അതെ സമയം പ്രതിസന്ധിയെ രാഷ്ട്രീയമായി സമീപിക്കുകയാന്നെന്നും കേരളത്തെയും തമിഴ്നാടിനെയും പുകഴ്ത്തുന്നത് അതിന്റെ ഭാഗമായാണെന്നും സോളിസിസ്റ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

വാക്‌സിൻ വിലയെ സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില എന്തുകൊണ്ടാണ് എന്നും കേന്ദ്രത്തിന്റെ നിലപാട് ഇക്കാര്യത്തിൽ എന്താണെന്നും വ്യക്‌തമാക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. 18-45 വയസ്സുള്ളവർക് വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും വാക്‌സിൻ ക്ഷാമം നിലനിൽക്കുമ്പോൾ ഇതെങ്ങനെയാണ് നടപ്പാക്കുന്നതെന്നും വാക്‌സിൻ ലഭ്യത എപ്പോൾ ഉറപ്പാക്കാൻ കഴിയും എന്നും സുപ്രീം കോടതി ചോദിച്ചു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ് എന്നും ഇത് എങ്ങനെ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. അവശ്യ മരുന്നുകളുടെ ക്ഷാമവും പരിഹരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ മുതൽ ആരോഗ്യ മന്ത്രാലയം വരെയുള്ള ഉദ്യോഗസ്ഥരുടെ ഏകോപനം എങ്ങനെ നടക്കുന്നു എന്നും സ്വീകരിക്കുന്ന മാർഗ്ഗങ്ങളും വ്യക്‌തമാക്കണം എന്നും കോടതി ആവശ്യപ്പെട്ടു. കർശനമായ മേൽനോട്ടം നടത്തുന്ന ഒരു സമിതിയായി പ്രവർത്തിക്കും എന്നും ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി വ്യക്‌തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close