Movies

പ്രതീക്ഷകളുടെ അമിതഭാരം അവസാനിപ്പിച്ച് ഇനി മണിക്കൂറുകള്‍ മാത്രം;’ദൃശ്യം 2′

പ്രതീക്ഷകളുടെ അമിതഭാരം അവസാനിപ്പിച്ച് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയാക്കി ജോര്‍ജ്ജുകുട്ടിയും കുടുംബവും എത്തുന്നു.ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വരുന്ന ഒരു മലയാളചിത്രത്തിന്റെ രണ്ടാംഭാഗത്തിനിടെ ചിത്രം ആറ് ഭാഷകളിലെക്ക് റീമേക്ക് ചെയ്തു. അതില്‍ മൂന്ന് തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദിയും സിംഹള, ചൈനീസ് ഭാഷകളും. മലയാളത്തിന് ഇന്നേവരെ ചിന്തിക്കാനാവാത്ത പ്രേക്ഷകപ്രീതിയിലേക്കാണ് അവകാശവാദങ്ങളൊന്നുമില്ലാതെ 2013ലെ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇടംപിടിച്ചത്. മണിക്കൂറുകള്‍ക്കപ്പുറം ‘ജോര്‍ജ്കുട്ടി’ക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്നറിയാനുള്ള കാത്തിരിപ്പില്‍ മലയാളികളായ പ്രേക്ഷകര്‍ മാത്രമല്ല ഉള്ളത്. മറിച്ച് ഒറിജിനല്‍ ‘ദൃശ്യ’വും റീമേക്കുകളും കണ്ട ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളുണ്ട്. ആമസോണ്‍ പ്രൈം എന്ന മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നാളെ ചിത്രം എത്തുന്നതും കാത്ത് നിരവധി ആരാധകരാണുള്ളത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close