INDIANEWSTrending

പ്രതീക്ഷിച്ചത് ചാകരക്കോള് കിട്ടിയത് ചൈനയുടെ ഒളിക്കണ്ണ് ;സെലയാര്‍ ദ്വീപിന് സമീപത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് അന്തര്‍വാഹിനി

ജക്കാര്‍ത്ത : പുതുവര്‍ഷത്തില്‍ ചാകരക്കോള് പ്രതീക്ഷിച്ച് കടലില്‍ വലയെറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് കടലില്‍ രഹസ്യനിരീക്ഷണത്തിനായി അയച്ച കുഞ്ഞന്‍ അന്തര്‍വാഹിനി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് അടുത്തായുള്ള സെലയാര്‍ ദ്വീപിന് സമീപത്തുനിന്നും ചൈനയുടേതെന്ന് കരുതുന്ന അന്തര്‍വാഹിനി കിട്ടിയതോടെ ചൈനയുടെ ഒളിക്കണ്ണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് സമീപത്തുമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

കടലില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ചെറു അണ്ടര്‍ സീ വെഹിക്കിളിനെ ഇന്തോനേഷ്യന്‍ ലോക്കല്‍ പൊലീസിനാണ് മത്സ്യത്തൊഴിലാളി കൈമാറിയത് പിന്നീട് സൈന്യത്തിനെ ഏല്‍പ്പിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ ഈ ഉപകരണത്തിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ഭാഗത്തുനിന്നും ഈ വിഷയത്തെക്കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെയും വന്നിട്ടില്ല. 225 സെന്റീമീറ്റര്‍ നീളമുള്ള ഉപകരണത്തില്‍ ആന്റിന, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ട്.

സമുദ്രവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി ചൈന ഉപയോഗിക്കുന്ന സീ വിംഗ് എന്ന അണ്ടര്‍ സീ വെഹിക്കിളിനോട് ഏറെ സാമ്യമുള്ള ഉപകരണമാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചിട്ടുള്ളത്.ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നിരീക്ഷണത്തിനായി ചൈന ഉപയോഗിക്കുന്നതായി മുന്‍പ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഡസനോളം ഉപകരണങ്ങള്‍ ഇവിടെ ചൈന നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഇത്തരമൊരു ഉപകരണം ഇന്തോനേഷ്യന്‍ തീരത്ത് അടിഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close