KERALANEWSTrending

പ്രത്യേക നിയമസഭാ സമ്മേളനമെന്ന തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് വീണ്ടും നിര്‍ണായകമാകും.പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. കാര്‍ഷിക നിയമ ഭേദഗതി പാസാക്കാന്‍ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തില്‍ പ്രമേയം പോരെ എന്നായിരുന്നു നേരത്തെ ഗവര്‍ണറുടെ ചോദ്യം.പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറെ വിമര്‍ശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ ഇന്നലെ മറുപടിയും നല്‍കിയിരുന്നു. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവര്‍ണര്‍ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോര്‍ന്നെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ വീണ്ടും തീരുമാനം എടുത്തത്.കഴിഞ്ഞ 17 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭ വിളിക്കാന്‍ ശുപാര്‍ശ ചെയ്തത്. 18 ന് ശുപാര്‍ശ ഫയല്‍ രാജ്ഭവനിലെത്തി. 21 ന് ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്നാല്‍ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നതായും 23 ന് അടിയന്തിരമായ സഭ ചേരാന്‍ അനുമതി തേടിയും ഫയലെത്തി. 17 ന് 21 നും ഇടയിലുണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നാണ് ഗവര്‍ണറുടെ മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close