KERALANEWSTop News

പ്രത്യേക നിയസഭ സമ്മേളനം: തീരുമാനം ഇന്ന്, ഗവര്‍ണര്‍ വഴങ്ങിയേക്കും

തിരുവനന്തപുരം:കര്‍ഷക പ്രക്ഷോപത്തിന് പിന്തുണ അറിയിച്ച് ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും. സഭ സമ്മേളിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരേ അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകും, മന്ത്രി എ കെ ബാലനും വി എസ് സുനില്‍കുമാറും കഴിഞ്ഞ ദിവസം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ സമവായത്തിന് വഴിയൊരുക്കിയതായാണ് വിവരം. ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ മന്ത്രി എ കെ ബാലന്‍ മുഖ്യമന്ത്രിയ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കും.

എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ തന്നെ സഭാ സമ്മേളനത്തിന് വിയോജിപ്പ് ഇല്ലെന്ന് ഗവര്‍ണര്‍ ഇരുമന്ത്രിമാരെയും അറിയിച്ചതായാണ് വിവരം.തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചില സംശയങ്ങള്‍ വിവരങ്ങളുപയോഗിക്കുന്നമാത്രമേ ഉണ്ടായിരുന്നൊള്ളുവെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു. 31 ആം തീയതിയിലെ സമ്മേളനത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശ ഇന്ന് ഗവര്‍ണറുടെ മുന്നിലെത്തും. മന്ത്രിമാര്‍ നേരിട്ട് ഒരിക്കല്‍കൂടി ഗവര്‍ണറേ കാണാന്‍ സാധ്യതയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close