KERALANEWS

പ്രത്യേക മന്ത്രിസഭ യോഗം ഇന്ന്, നൂറ് കണക്കിന് താത്കാലിക ജീവനക്കാരെ ഇന്ന് സ്ഥിരപ്പെടുത്തിയേക്കും

താൽക്കാലിക നിയമനങ്ങള്‍ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. നൂറ് കണക്കിന് താത്കാലിക ജീവനക്കാരെ ഇന്ന് സ്ഥിരപ്പെടുത്തിയേക്കും. ഹൈക്കോടതി തടഞ്ഞ സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്താന്‍ സാധ്യതയുണ്ട്.

ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 180 ഓളം ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഫയല്‍ ആരോഗ്യ മന്ത്രി നിയമ മന്ത്രിക്ക് കൈമാറിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളെ പേ വാര്‍ഡുകളിലെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ നഴ്‍സുമാരും ലാബ് ടെക്നീഷ്യന്‍മാരും വരെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ഗവേണിംഗ് ബോഡി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടും സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ശുപാര്‍ശ ഈ മാസം ആറിന് ആരോഗ്യമന്ത്രി അംഗീകരിച്ചു. തുടര്‍ന്നാണ് നിയമവകുപ്പിന് ഫയല്‍ നല്‍കിയത്. ഇത് മന്ത്രിസഭ പരിഗണിച്ചേക്കും.

വനംവകുപ്പില്‍ 20 വര്‍ഷം പിന്നിട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഫയല്‍ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി. ഇത് കൂടാതെ മറ്റ് പല വകുപ്പുകളിലും താത്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ആലോചന.

ഹൈക്കോടതി തടഞ്ഞ സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ ഫയലും മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ട്. സിപിഎം പ്രവർത്തകരെയും ബന്ധുക്കളെയും തെരഞ്ഞെടുത്ത് പിടിച്ച് സ്ഥിരപ്പെടുത്തുന്നുവെന്ന വ്യാപക വിമർശത്തിനിടെയാണ് താത്കാലിക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close