KERALAMovies

പൃഥ്വിരാജിനെതിരേ നിയമനടപടിക്കൊരുങ്ങി അഹല്യഗ്രൂപ്പ്

കോട്ടയം : ക്രിസ്തുമസ് റിലീസായി തിയറ്ററുകളില്‍ എത്തിയ സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജിനെ നായകനാക്കി ലാൽ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തത് .സിനിമക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹല്യഹോസ്പിറ്റല്‍ ഗ്രൂപ്പ്.

ചിത്രത്തില്‍ തങ്ങളുടെ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ആരോപണം.ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പടെഉള്ളവര്‍ക്കെതിരെ നിയമനടപ്പടികള്‍ കൈക്കൊള്ളുമെന്ന് അഹല്യ അധികൃതര്‍ അറിയിച്ചു.നായകന്‍ പലതവണ ഹോസ്പിറ്റലിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നു ചൂണ്ടികാട്ടി അഹല്യഗ്രൂപ്പ് സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്രക്രിയയില്‍ പിഴവുവരുത്തിയ ഹോസ്പിറ്റലിന്റെ പേരായി അഹല്യഹോസ്പിറ്റലിന്റെ പേര് സിനിമയില്‍ പലതവണ പൃഥ്വിരാജിന്റെ കഥാപാത്രം ഉപയോഗിക്കുന്നുണ്ട് . അഹല്യ ഫൗണ്ടേഷന്റെ കീഴില്‍ നിരവധി ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സാംസ്‌കാരിക സ്ഥാനങ്ങളും ഇന്ത്യയിലും അബുദാബിയിലും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തര്‍ക്കുവാനുള്ള ആസൂത്രിതനീക്കമായാണ് ഇതിനെ കാണുന്നത് എന്നും അഹല്യഗ്രൂപ്പ് പ്രതികരിച്ചു.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെ സൂപ്പര്‍ താരങ്ങള്‍ ഒരു സ്ഥാപനത്തിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്ത്് എന്നും ഏതു സ്ഥാപാനത്തിന് എതിരെയും എന്തും പറയാം എന്ന അവസ്ഥമാറണമെന്നും അഹല്യമാനേജ്‌മെന്റ് പ്രതികരിച്ചു.പ്രഥ്വിരാജിനെകൂടാതെ തിരക്കഥാകൃത്തായ സച്ചി, സംവിധായകനായ ലാല്‍ ജൂനിയര്‍,നിര്‍മ്മാതാകളായ സുപ്രിയ മേനോന്‍,ലിസ്റ്റില്‍ സ്റ്റീഫന്‍ എന്നവര്‍ക്കെതിരെയും നടപ്പടികള്‍ കൈക്കൊള്ളുമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള മാനേജ്‌മെന്റ് അംഗങ്ങള്‍ അറയിച്ചത്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close