INDIATrending

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനെതിരെ ഡിസ്‌ലൈക്കുകളുടെ മേളം; കിട്ടിയത് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോക്ക് ഡിസ്‌ലൈക്കുകളുടെ മേളം. കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് ഡിസ്‌ലൈക്കുകൊണ്ട് നിറഞ്ഞത്.

വീഡിയോക്ക് കിട്ടിയ ലൈക്കുകളുടെ കൂടുതലാണ് ഡിസ്‌ലൈക്കുകളുടെ എണ്ണം. ഇതുവരെ ഡിസ്‌ലൈക്കുകള്‍ രണ്ടുലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്‌ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥികളുടെ കമന്റുകളാണ്. ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

Tags
Show More

Related Articles

Back to top button
Close