INDIA

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ”ഇന്ന് വൈകുന്നേരം 6 മണിക്ക് എന്റെ സഹ പൗരന്മാരുമായി ഒരു സന്ദേശം പങ്കിടും,” എന്നാണ് അദ്ദേഹം കുറിച്ചത്.എന്ത് വിഷയത്തെ കുറിച്ചായിരിക്കും സംസാരിക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും രാജ്യത്തെ കൊറോണ വൈറസ് അവസ്ഥയെക്കുറിച്ചായിരിക്കും അദ്ദേഹം സംസാരിക്കും എന്നാണ് സൂചന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 46,790 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ജൂലൈ അവസാനത്തിനുശേഷം ഇതാദ്യമായാണ് ഒരു ദിവസം 50,000 ത്തിന് താഴെ പുതിയ കോവിഡ് കേസുകള്‍ രാജ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 75,97,063 ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close