INDIANEWS

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തില്‍ നിന്നും വിട്ടുനിന്ന ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച് കേന്ദ്രം; ന്യൂഡല്‍ഹിയിലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പിലേക്കാണ് മാറ്റം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തില്‍ നിന്നും വിട്ടുനിന്ന ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച് കേന്ദ്രം. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെയാണ് കേന്ദ്രം തിരിച്ചുവിളിച്ചത്. തിങ്കളാഴ്ച കേന്ദ്രസര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ബന്ദോപാധ്യായയ്ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. ന്യൂഡല്‍ഹിയിലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പിലേക്കാണ് മാറ്റം. യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചീഫ് സെക്രട്ടറിയും വിട്ടു നിന്നിരുന്നു.

ഈ യോഗത്തിലേക്ക് അര മണിക്കൂറോളം വൈകിയാണ് ഇരുവരും എത്തിയത്. പശ്ചിമ മിഡ്നാപൂരിലെ കലൈകുന്ദ എയര്‍ബേസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. 15 മിനിറ്റ് മാത്രം കൂടിക്കാഴ്ച നടത്തി നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖ കൈമാറിയതിനുശേഷം ഇവര്‍ മടങ്ങി. ഇതിനുപിന്നാലെയാണ് സ്ഥാനമാറ്റം. മെയ് 31ന് വിരമിക്കേണ്ടിയിരുന്ന ബന്ദോപാധ്യായക്ക് കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് മാസത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു. തിങ്കളാഴ്ച സര്‍വീസ് നീട്ടി നല്‍കികൊണ്ടുള്ള ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് സ്ഥാനമാറ്റം അറിയിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close