INDIANEWSTrending

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്; ശശി തരൂര്‍

ന്യൂഡല്‍ഹി: യുഎസ് കാപ്പിറ്റോള്‍ സമുച്ചയത്തിലുണ്ടായ ആക്രമണങ്ങളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കാപ്പിറ്റോളിലെ അക്രമം സങ്കടകരമാണെന്നും അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും സുഗമമായ അധികാരക്കൈമാറ്റം തുടര്‍ന്നേ തീരൂവെന്നുമാണ് മോദി പ്രതികരിച്ചതിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു തരൂര്‍.ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍നിന്ന് ഇന്ത്യ സ്വയമേവ അകലുന്നു എന്നതിന്റെ ഏറ്റവും നല്ല സൂചനയാണിതെന്നും. ലോകജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ബൈഡന്‍ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ട്.ട്രംപിനെ എതിര്‍ക്കുന്നത് യുഎസുമായുള്ള നയതന്ത്ര ബന്ധത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക വീശിയ സംഭവം അപലപനീയമാണ്. അഭിമാന സൂചകമായി എന്നതിനു പകരം പതാകയെ ഒരു ആയുധമായോ ഉപകരണമായോ ഉപയോഗിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും തരൂര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close