INDIANEWS

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത നടത്തിയത് വാചകമടി; ഇന്ത്യ വാക്‌സിൻ നേതാവിൽ നിന്ന് വാക്‌സിൻ യാചകൻ ആവുന്ന അവസ്ഥ എന്ന് എഐസിസി ജനറൽ സെക്രട്ടറി

ന്യു ദൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും വാക്‌സിന് ക്ഷാമം നേരിടുകയും ചെയ്യുന്ന അവസ്ഥയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ. പ്രധാനമന്ത്രിയില്‍ നിന്ന് സംസ്ഥാനങ്ങളും സാധാരണക്കാരും പ്രതീക്ഷിച്ചത് ആശ്വാസ വാക്കുകളായിരുന്നു എന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ പതിനെട്ടു മിനുട്ട് പ്രസംഗം പതിവുപോലെ എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നെന്നും അജയ് മാക്കൻ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കള്‍ ആയിരുന്നിട്ടും ഇതുവരെ വെറും 1.3 ശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമാണ് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നല്‍കാനായത്. ഇത് എന്തുകൊണ്ടാണ് എന്നതിന് പ്രധാനമന്ത്രിക്ക് ഉത്തരം നല്‍കാനാകുമോ?. ലോകത്തെ വലിയ മരുന്ന് നിര്‍മാതാക്കളിലൊന്നായിട്ടും എന്തുകൊണ്ടാണ് ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ കടുത്ത ദൗര്‍ലഭ്യം നേരിടുന്നത്?” ഓൺലൈൻ പത്രസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

ആശുപത്രികളിലെ കിടക്കകൾ വർദ്ധിപ്പിക്കുക, ഓക്സിജൻ ഉൽപാദനം വർദ്ധിപ്പിക്കുക, വിതരണം സുഗമമാക്കുക, റെംഡെസിവിർ, ടോസിലിസുമാബ് തുടങ്ങിയ മരുന്നുകൾ ലഭ്യമാക്കുക, വെന്റിലേറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി സർക്കാർ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കാനും ഇന്ത്യയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൻ‌ജി‌ഒകൾ, യൂത്ത്, ബാൽ മിത്രാസ് എന്നിവർക്ക് നൽകുകയുമാണ് ചെയ്തത്.കൊറോണ പോസിറ്റീവ് രോഗികളെ പരിശോധിക്കുന്നതിനു പകരം സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close