
ന്യൂഡല്‍ഹി: കാറ്റില്‍ നിന്നുള്ള ഊര്ജ്ജോല്പ്പാദന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മേദി വെസ്റ്റാസ് പ്രസിഡന്റും സി.ഇ.ഒയുമായ ശ്രീ. ഹെന്റിക് ആന്‍ഡേഴ്സണുമായി ആശയവിനിമയം നടത്തി.
‘വെസ്റ്റാസ് പ്രസിഡന്റും സി.ഇ.ഒയുമായ ശ്രീ. ഹെന്റിക് ആന്‍ഡേഴ്സണുമായി ദീര്‍ഘദൃഷ്ടിയുള്ള ആശയവിനിമയം നടത്തി. കാറ്റില്‍ നിന്നുള്ള ഊര്ജ്ജോല്പ്പാദന മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വരും തലമുറകള്‍ക്ക് ശുദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി പുനരുല്‍പ്പാദന ഊര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ചില പരിശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.