INDIANEWS

പ്രമുഖ നേതാക്കളെ ചൈന നിരീക്ഷിക്കുന്നുവെന്ന ആരോപണം; വിശദീകരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി:രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം പ്രമുഖരായ നേതാക്കളെയും, ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുന്നുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. നേതാക്കളെ നിരീക്ഷിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഷെന്‍ഹുവ കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി എസ് ജയശങ്കര്‍ പറഞ്ഞു. ചൈനയുടെ നിരീക്ഷണം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

ചൈന നിരീക്ഷിക്കുന്നുതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. പ്രമുഖരെയടക്കം നിരീക്ഷിക്കുന്ന ഷെന്‍ഹുവ ടാറ്റാ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമക്കി. അതേസമയം നിരീക്ഷണത്തെ ഗൗരവമായി കാണുന്നുവെന്നും വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ദേശീയ സൈബര്‍ സുരക്ഷാ കോഡിനേറ്ററുടെ നേതൃത്വത്തിലാണ് വിശദമായി പരിശോധിക്കുന്നത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച കെ സി വേണുഗോപാലിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.

പ്രമുഖരെ കൂടാതെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ നേതാക്കളും ഉദ്യോഗസ്ഥരും, വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട ആറായിരത്തോളം പ്രതികളുമാണ് ചൈന നിരീക്ഷണത്തിലെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close