INDIANEWS

പ്രമുഖ മാധ്യമപ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും ആജ് തക് ചാനലിലെ ദംഗൽ എന്ന ഷോയുടെ അവതാരകനുമായ രോഹിത് സർദാന(42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഹിതിന്റെ നില വ്യാഴാഴ്ച രാത്രിയോടെ വഷളാവുകയും ഉടൻ തന്നെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.എന്നാൽ വെള്ളിയാഴ്ച പുലർച്ചെയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രോഹിത് സർദാനയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.ഊർജസ്വലനും ആത്മാർഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവർത്തകനായിരുന്നു രോഹിത് സർദാന. അദ്ദേഹത്തിന്റെ വിയോഗം മാധ്യമലോകത്ത് വലിയ ശൂന്യതയാവും സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.രോഹിത് സർദാനയുടെ വിയോഗം വേദനിപ്പിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ധീരനായ മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്നും അദ്ദേഹം കുറിച്ചു. നിരവധി കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സിനിമാ സാംസ്‌കാരിക നായകന്മാരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.ആകാശവാണി, ഇടിവി, സഹാറ സമയ്, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close