KERALANEWS

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു; പ്രാദേശിക നേതാവിനെ സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ്; നടപടി പാർട്ടിക്കും നേതാക്കൾക്കും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കിയ തരത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ

എറണാകുളം: പ്രവാചക നിന്ദയുടെ പേരിൽ പ്രാദേശിക നേതാവിനെ പുറത്താക്കി കോൺ​ഗ്രസ്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ് കരുമല്ലൂർ ബ്ലോക്ക് നിർവ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന വിവാദത്തെ തുടർന്നാണ് നടപടി.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ വിവാദമാവുകയായിരുന്നു. ഇത് പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ഡിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി ആവശ്യപ്പെടുകയയായിരുന്നു. എന്നാൽ ഷാജി അതിനകം മാപ്പപേക്ഷുമായി രംഗത്തെത്തിയെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രവർത്തകർ.

സമൂഹ മാധ്യമം വഴി കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കിയ തരത്തിൽ പ്രവർത്തിച്ചത് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് ഡിസിസി പ്രസിഡണ്ട് ടിജെ വിനോദ് അറിയിച്ചു. ഷിജു നേരത്തെ കുന്നുകര ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെപിഎംഎസ് സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close