Breaking NewsCovid UpdatesKERALA
പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കും , സംസ്ഥാനങ്ങള്‍ തയ്യാറായി ഇരിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

തിരുവനന്തപുരം:പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്നലെ രാത്രി നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കും. രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികളെ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.