INDIANEWS

പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി അവതിരിപ്പിച്ച് നോര്‍ക്ക

തിരികെയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് അവതരിപ്പിക്കുന്ന പുനരധിവാസ പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് (NDPREM).
മിനിമം രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനു ശേഷം നാട്ടിലേക്ക് സ്ഥിരമായി മടങ്ങിവരുന്ന പ്രവാസികള്‍ ആണ് ഈ പുനരധിവാസ പദ്ധതിക്ക് അര്‍ഹരാവുക.
കാര്‍ഷിക മേഖല, കച്ചവട മേഖല, ഉത്പാദന മേഖല തുടങ്ങിയവയ്ക്ക് ഈ വായ്പ ലഭിക്കും.
കാര്‍ഷിക വ്യവസായം ( കോഴി വളര്‍ത്തല്‍, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്‌കരണം, സംയോജിത കൃഷി ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പക്കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)കച്ചവടം, സേവനങ്ങള്‍ (റിപ്പയര്‍ ഷോപ്പ്, റെസ്റ്റോറന്റുകള്‍, ഹോം സ്റ്റേ തുടങ്ങിയവ), ടാക്‌സി, ഉത്പാദന മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റിസൈക്ലിംഗ്, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, മുതലായവ).
പരമാവധി 30ലക്ഷം വരെ അടങ്കല്‍ മൂലധന ചെലവു വരുന്ന പദ്ധതികള്‍ക്കാണ് വായ്പ ലഭിക്കുക. വായ്പയുടെ 15 ശതമാനം അതായത് പരമാവധി മൂന്ന് ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശയിളവും ലഭ്യമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും കൂടാതെ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ മുഖാന്തിരം ഈടൊന്നുമില്ലാതെ 10ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. വായ്പ ലഭിക്കുന്നതിന് രണ്ടു വര്‍ഷം വിദേശ വാസം തെളിയിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട്, കാര്‍ഡ്, ആധാര്‍, പാന്‍ എന്നിവയുടെ അസ്സല്‍ രേഖകള്‍ ആവശ്യമാണ്. അതിന്റെ കൂടെ മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘുവിവരണം എന്നിവയും വേണം. https://www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close