INDIANEWS

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് പരിഗണനയിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലം. പ്രവാസി വോട്ട് കേസിലെ ഹര്‍ജിക്കാരന്‍ ഷംസീര്‍ വയലില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകില്ലെന്നാണ് സൂചന.

പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പോസ്റ്റല്‍ ബാലറ്റ്. വിഷയത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായി പിന്തുണക്കുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് കമ്മീഷന് വ്യക്തമാക്കിയതായി ഷംഷീര്‍ വയലില്‍ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസി വോട്ട് വിഷയത്തില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് ഷംസീര്‍ വയലില്‍ കമ്മീഷനെ സമീപിച്ചത്.

ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആറ് ജി.സി.സി രാജ്യങ്ങളിലായി 88,88,733 നോണ്‍ റസിഡന്റ് ഇന്ത്യക്കാരുണ്ട്. പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഇവര്‍ക്ക് നാട്ടില്‍ വരാതെ സമ്മതിദാനാവകാശം വിനിയോഗിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close