INDIA

പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍; ചര്‍ച്ചയായി കുറിപ്പ്

ജയ്പൂര്‍: പ്രവാസിയായ മലയാളിക്ക് ജയ്പൂര്‍ വിമാനത്താവളത്തില്‍ മതവിവേചനം നേരിടേണ്ടി വന്നതായി ആരോപണം. ഇത് സംബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറും ലോക കേരള സംഭാംഗവുമായ പിഎം ജാബിര്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം.

മുസ്ലിമായതിന്റെ പേരില്‍ തന്റെ സുഹൃത്തിന് ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് ജാബിര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഗള്‍ഫില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ തന്റെ സുഹൃത്തിനെ വിമനാത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യുകയും ലഗേജിന് മുകളില്‍ മുസ്ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചെന്നുമാണ് ജാബിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
മുസ്ലീം പേരുകാരനാകുക. അതും കേരളത്തില്‍ നിന്നുമുള്ളയാള്‍. ഇതിലും വലിയ അപരാധം വേറെയില്ല, ജയ്പൂര്‍ ഏര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ കണ്ണില്‍! ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും ജയ്പൂരിലേക്ക് പോയ മലയാളിയായ എന്റെ സുഹൃത്തിന് നാലു ദിവസം മുമ്പു വളരെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവമുണ്ടായി.

എമിഗ്രേഷന്‍ നടപടികള്‍ക്കു ശേഷം ക്യാബിന്‍ ബാഗ് പരിശോധിക്കുന്നിടത്ത് വെച്ചു അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിനും പാസ്‌പോര്‍ട്ട് വാങ്ങിച്ചു വെച്ചതിനു ശേഷം ശരീര പരിശോധനക്കും വിധേയനായി. ലഗ്ഗേജ് എടുക്കാന്‍ ചെന്നപ്പോഴാണ് മുസ്ലിം എന്ന സ്റ്റിക്കര്‍ പതിച്ചത് കാണുന്നത്.ജയ്പൂറില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ചെന്നതായിരുന്നു അദ്ദേഹം. അതേ ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്ന മുസ്ലിം നാമധാരികളായ മറ്റു മൂന്നു പേര്‍ക്കും ഇതേ അനുഭവമുണ്ടായി. കേരളക്കാര്‍, അതും മുസ്ലീം നാമങ്ങളുള്ളവര്‍ എന്ന ‘അപരാധ’മാണ് ഇവര്‍ ചെയ്തത്. സങ്കടപ്പെടണോ രോഷം കൊള്ളണോ പ്രതിഷേധിക്കണോ? എന്താണ് നാം ചെയ്യേണ്ടത്- ജാബിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജാബിറിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ സമാന രീതിയിലുള്ള അനുഭവം താങ്കള്‍ക്കും ഉണ്ടായതായി കമന്റു ചെയ്തിട്ടുണ്ട്. അതേസമയം മറ്റു ചിലര്‍ ഇതൊരു വ്യാജ പ്രചാരണമാണെന്ന ആരോപണവും മുന്നോട്ട് വെക്കുന്നുണ്ട്. സംഘപരിവാര്‍ ഭരണ കൂടം നമ്മുടെ സംസ്‌കാരത്തെ തകര്‍ത്ത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണെന്നാണ് സതീശന്‍ കോട്ടക്കല്‍ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്.ഇതേ അനുഭവം ബോംബെയില്‍ വെച്ചു എനിക്ക് നേരിട്ടിട്ടുണ്ടെന്നാണ് അക്കു അക്ബര്‍ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ലഗ്ഗേജ് മാര്‍ക്ക് ചെയ്യുകയും ഹാന്‍ഡ് ബാംഗ് പിടിച്ചു വെക്കുകയും ചെയ്തു ഭാഷ അറിയുന്നത് കൊണ്ടു നല്ലോണം തര്‍ക്കിച്ചു. വേറെ ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ട് ബുദ്ധിമുട്ടിച്ചതില്‍ സോറി പറഞ്ഞു വിട്ടയച്ചതെന്നും അദ്ദേഹം പറയുന്നു.

അതേസമയം തന്നെ ഇതൊരു വ്യാജ പ്രചരണമാണെന്ന ആരോപണവുമായി നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യത്ത് നിന്നും ജയപൂറിലേക്ക് പോയ ഫ്‌ലറ്റ് , അപ്പോള്‍ സ്റ്റിക്കര്‍ സ്വാഭാവികമായും ഗള്‍ഫ് രാജ്യത്ത് നിന്നും ഒട്ടിച്ചതായാണ് കരുതേണ്ടത് ! അല്ലാതെ ഇന്ത്യയില്‍ നിന്ന് ആകാന്‍ ഇടയില്ല. സത്യവസ്ഥ പുറത്ത് വരേണ്ടിയിരിക്കുന്നു. ഫളിയറ്റ് നമ്പര്‍ നോക്കി എയര്‍ലയിസില്‍ അന്വേഷിച്ചാല്‍ ശരിയായ വിവരം ലഭിക്കുമെന്നാണ് അബ്ദുള്‍ റഷീദ് എന്നയാള്‍ അഭിപ്രായപ്പെടുന്നത്.

G9 – 161 ഫ്‌ലൈറ്റ് ഷാര്‍ജയില്‍ നിന്ന് ദമാമിലേക്കുള്ളതാണ്. ഇത് ഗൂഗിള്‍ ചെതാല്‍ അറിയാം. G9 161 എന്ന് അടിച്ചാല്‍ ഫ്‌ലൈറ്റ് വിശദാമശങ്ങള്‍ ലഭിക്കും. എന്തായാലും ഇത് ഇന്ത്യയുമായി ബന്ധമുള്ളതല്ല. ഇനി മുസ്ലീം. അത് ഇവിടെ പലരും പറഞ്ഞതുപോലെ അയാളുടെ പേരായിരിക്കും. അതാകാതെ വയ്യ. വെറുതെ ആളുകളെ ഭീതിയിലാഴ്ത്തുന്ന പോസ്റ്റുകള്‍ ഇടരുത്. വിശേഷിച്ച് ഇന്നത്തെ സാഹചര്യത്തില്‍. പി എം ജാബിറിനെ പോലുള്ള ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നാണ് എം ഫൈസല്‍ എന്നയാള്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നത്.ബഗ്ലാദേശി പൗരന്‍ മാര്‍ക്ക് മുസ്ലിം എന്ന് നെയിം ഉണ്ട് ആ ബാര്‍കോഡ് നെയിം ആരെങ്കിലും ദുരുപയോഗം ചെയ്ത ആണോ എന്ന് ഉറപ്പു വരുത്തണമെന്നാണ് മറ്റു ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ അനുഭവം നേരിടേണ്ടി വന്ന സുഹൃത്തിന്റെ പേര് വെളിപ്പെടുത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

ഈ പോസ്റ്റില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയിലെ ടാഗ് എയര്‍ അറേബ്യയുടെതാണ്. അതായത് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്ത ലഗേജ്. ഇന്ത്യയുയി എന്ത് ബന്ധമാണ് എയര്‍ അറേബ്യക്ക് ഉള്ളത്…? ഈ ലഗേജിന്റെ ഉടമയുടെ പേര് മുസ്ലിം എന്നായിരിക്കും. അല്ലാതെ പോസ്റ്റില്‍ പറയുന്ന പോലെ മുസ്ലിം മത വിശ്വാസി ആയതു കൊണ്ടല്ല ടാഗില്‍ മുസ്ലിം എന്ന് പ്രിന്റ് ചെയ്തിട്ടുള്ളതെന്നാണ് എന്നും ഒരാൾ കമന്റ് ചെയ്തിരിക്കുന്നു .

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close