INDIANEWS

പ്രവാസി വോട്ട്: ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമെന്ന് മുസ്ലീംലീഗ് ദേശീയ സെക്രട്ടറിയേറ്റ്‌

കോഴിക്കോട്:ഭരണഘടന വിരുദ്ധമായി വരുന്ന ഏതു നിയമത്തെയും നിയമപരമായി നേരിടുമെന്ന് മുസ്ലീംലീഗ് ദേശീയ സെക്രട്ടറിയേറ്റ്.മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ കമ്മിറ്റി നിലവില്‍ വരും. സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.നിലവില്‍ സിഎഎ, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.പ്രവാസി വോട്ട് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധമവും തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച നടപടിയെ ദേശീയ കമ്മിറ്റി സ്വാഗതം ചെയ്തു.റംസാന്‍ സമയത്ത് വരുന്ന തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close