Breaking NewsSPORTSTrending

പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു ; മരണം ഇന്ന് ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ

ബംഗലൂരു : പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. അത്ലറ്റിക്സ് പരിശീലകനായ പുരുഷോത്തം റായി നിരവധി താരങ്ങളെ പരിശീലിപ്പിച്ച കോച്ചാണ്.കായിക പരിശീലന രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് പുരുഷോത്തം റായിക്ക് ദ്രോണാചാര്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരുന്നു. പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് പുരുഷോത്തം റായിയുടെ ആകസ്മിക മരണം.

ഓളിംപ്യന്‍ വന്ദന റാവു, ഹെപ്റ്റാത്തലറ്റ് പ്രമീള അയ്യപ്പ, അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം കെ ആശ, ഇ ബി ഷൈല, റോസക്കുട്ടി, ജി ജി പ്രമീള തുടങ്ങിയവര്‍ പുരുഷോത്തം റായിയുടെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. 1974 ല്‍ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സിലൂടെയാണ് പുരുഷോത്തം റായി തന്റെ കായികപരിശീലനത്തിന് തുടക്കം കുറിക്കുന്നത്. 1987 ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, 1988ലെ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ്. 1999ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.

Tags
Show More

Related Articles

Back to top button
Close