INDIANEWS

പ്രശസ്ത ഛായാഗ്രാഹകൻ വെങ്ങല ജയറാം അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത ഛായാഗ്രാഹകൻ വെങ്ങല ജയറാം കോവിഡ് ബാധ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. തെലുഗ് സൂപ്പർഹിറ്റ്‌ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

കെ രാഘവേന്ദ്രറാവുവിന്റെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. സ്റ്റണ്ട്/ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. മലയാളത്തിൽ 1921, ആവനാഴി, ദേവാസുരം, മൃഗയ എന്നീ സിനിമകളിൽ അദ്ദേഹം ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. നിരവധി പ്രമുഖർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close