Breaking NewsMoviesTrending

പ്രശസ്ത തെന്നിന്ത്യൻ താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ സഹിക്കാനാകാതെ. കഴിഞ്ഞ ദിവസമാണ് താരം രക്തസമ്മർദ്ദത്തിന്റെ ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ നടി ആശുപത്രിയിലാണ്. താൻ ആത്മഹത്യ ചെയ്യുന്നു എന്നും അതിന് കാരണം നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണൻങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ നിരന്തരം അപമാനിക്കുന്നതാണെന്നും വിജയ ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. വിജയ ലക്ഷ്മി നിലയിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവദൂതന്‍ എന്ന മലയാള സിനിമയിലെ പൂവേ പൂവേ പാലപ്പൂവെ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചത് വിജയലക്ഷ്മിയാണ്.

കഴിഞ്ഞ നാലുമാസമായി കടുത്ത അധിക്ഷേപത്തിനാണ് ഇരയായതെന്നും നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. ഇതിന്‍റെ അവസാന വീഡിയോ ആണെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തെയോർത്താണ് സീമാനും പാർട്ടി അണികളും നടത്തുന്ന അപമാനത്തിലും പിടിച്ചു നിന്നതും ഇനിയും താങ്ങാനാകുന്നില്ലെന്നും നടി വീഡിയോയിൽ പറയുന്നു. ഞാൻ രക്തസമ്മർദ്ദത്തിന്‍റെ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു.

‘ഇതെൻറെ അവസാന വീഡിയോയാണ്.. സീമാനും അയാളുടെ പാർട്ടിക്കാരും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്.. എൻറെ അമ്മയുടെയും സഹോദരിയുടെയും പിന്തുണയോടെ ഈ അവസ്ഥ അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.. പക്ഷെ മാധ്യമങ്ങളിലൂടെ ഞാൻ അപമാനിക്കപ്പെട്ടു.. രക്തസമ്മർദ്ദത്തിനുള്ള കുറച്ച് ഗുളികകൾ കഴിച്ചാണ് ഞാനിപ്പോൾ നിൽക്കുന്നത്. അധികം വൈകാതെ തന്നെ എൻറെ രക്തസമ്മർദ്ദം കുറയും കുറച്ച് മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്യും..

സീമാൻ എന്നയാൾ എന്നെ വളരെയധികം ഉപദ്രവിക്കുന്നു എന്ന് ഈ വീഡിയോ കാണുന്ന എൻറെ ആരാധകർ മനസിലാക്കണം. ഒരു സ്ത്രീ എന്ന നിലയിൽ എന്നെക്കൊണ്ട് പറ്റുന്ന വിധത്തിലൊക്കെ ശ്രമിച്ചു. എന്നാൽ ഇനിയും ഈ സമ്മർദ്ദം താങ്ങാനാവില്ല. എനിക്കെതിരെ തീർത്തും മോശമായ അധിക്ഷേപങ്ങൾ ഉണ്ടായി. ഇത്രയും അപമാനം നിങ്ങളിൽ നിന്നുണ്ടായ നിലയ്ക്ക് ഇനി എന്ത് വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. ഈ കേസിൽ നിന്നും സീമാൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണ്. മുൻകൂർ ജാമ്യം പോലും അയാൾക്ക് ലഭിക്കരുത്. ഒരു അടിമയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. വിജയലക്ഷ്മി വീഡിയോയിൽ പറയുന്നു.

വിജയ് നായകനായ ഫ്രണ്ട്സ്, ബോസ് എങ്കിറെ ഭാസ്കരൻ തുടങ്ങിയവ വിജയലക്ഷ്മിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം ദേവദൂതൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ സൂര്യയ്‌ക്കൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴിൽ മറ്റ് ചില ചിത്രങ്ങൾ ചെയ്യുകയും കന്നഡയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം അഭിനയ രംഗത്ത്നിന്നും വിട്ടിനിന്നിരുന്നു താരം. അസുഖബാധിതയായി ബംഗളൂരുവിൽ ആശുപത്രിയിൽ ആയിരുന്നെന്ന് പിന്നീട് താരം വെളിപ്പെടുത്തിയിരുന്നു.

അനാരോഗ്യമുണ്ടെന്ന് അവകാശപ്പെടുന്ന നടി തന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായത്തിനായി നിരവധി താരങ്ങളെയും സംവിധായകരെയും സമീപിച്ചിട്ടുണ്ട്. കിച്ച സുദീപ് ഉൾപ്പെടെ പലരും അവളെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നുവെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കന്നഡ നടൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചതിനാൽ അവർ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും പറയപ്പെടുന്നു.

സീമാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി വിജയലക്ഷ്മി നേരത്തെ ആരോപിച്ചിരുന്നു. ഇയാളും കൂട്ടരും ചേർന്ന് തന്നെ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും സോഷ്യൽ മീഡിയയിൽ അടക്കം അപവാദകഥകൾ പ്രചരിപ്പിക്കുന്നുവെന്നും കാട്ടി ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായാണ് ജീവനൊടുക്കാനുള്ള ശ്രമവും നടന്നിരിക്കുന്നത്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവാണ് സീമാൻ. രാഷ്ട്രീയ സംഘടനയായ പാണൻങ്കാട്ട് പാടൈയുടെ നേതാവാണ് ഹരി നാടാർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്‌നാട്ടിൽ നടന്ന നംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഹരി നാടാർ പരാജയപ്പെട്ടിരുന്നു.

Show More

Related Articles

Back to top button
Close