KERALANEWS

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ കൊവിഡ് മൂലം ഗുരുതരാവസ്ഥയിൽ

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ കൊവിഡ് മൂലം ഗുരുതരാവസ്ഥയിൽ. നാല് ദിവസം മുന്പാണ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.1989ൽ ‘രാഖ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സംഗീത് ശിവൻ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെ വേഷമായിരുന്നു സംഗീത് ശിവന്. 1990ൽ രഘുവരൻ, സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങിയ ‘വ്യൂഹം’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം, നിർണയം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹം ഒരുക്കിയ യോദ്ധ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കാണാക്കപ്പെടുന്ന ചിത്രമാണ്. നടൻ മോഹൻലാലിനൊപ്പം മൂന്ന് ചിത്രങ്ങൾ ചെയ്തു.മലയാളത്തിലും ഹിന്ദിയിലുമായി 13ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 2013ൽ പുറത്തിറങ്ങിയ ‘യംല പഗലാ ദീവാന’ എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. ബോളിവുഡ് താരം ധര്മേന്ദ്ര, മക്കൾ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപിപ്പിച്ചു.1993ൽ അദ്ദേഹം സംവിധാനം ചെയ്ത ‘ഡാഡി’ എന്ന ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത്‌ ശിവൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close