KERALAMoviesNEWS

പ്രശസ്‌ത സംവിധായകനും ഫോട്ടോഗ്രാഫറുമായിരുന്ന ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ ചലച്ചിത്ര സംവിധായകനും നിർമാതാവും ഫോട്ടോഗ്രാഫറുമായിരുന്ന ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം സംഭവിച്ചത്. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന രീതികളിലും ശ്രദ്ധേയനായിരുന്നു.

സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ തുടക്കം കുറിച്ചത് ഈസ്റ്മാൻ സിനിമകളിലൂടെയാണ്.

ആറ് സിനിമകളാണ് ആന്‍റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്‍തത്. വയല്‍, അമ്പട ഞാനേ!, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ആറ് ചിത്രങ്ങള്‍. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം. സംവിധാനം ചെയ്യാത്ത പല ചിത്രങ്ങള്‍ക്കും കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവയാണ് അവയില്ല് പ്രധാന ചിത്രങ്ങൾ.

പാർവ്വതീപരിണയം എന്ന ചിത്രത്തിന്റെ നിർമാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.

തൃശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. ചൊവ്വന്നൂർ സെന്റ്. തോമസ് സ്‌കൂളിലും കുന്നംകുളം ഗവ. ഹൈസ്‌കൂളിലും പഠനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close