KERALANEWSTrending

പ്രശാന്ത് ബ്രോയുടെ പ്രവർത്തന ​ഗ്ലാമറിന് മുന്നിൽ വീണ എസ് നായർക്ക് അടിപതറി; തോൽക്കുന്ന സ്ഥാനാർത്ഥി എന്ന പ്രതിച്ഛായ മാത്രം ബാക്കിയാക്കി വട്ടിയൂർക്കാവിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെ അട്ടിമറിക്കാൻ വീണയ്ക്കും ആയില്ല. എന്നു മാത്രമല്ല, തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന സ്ഥാനാർത്ഥി എന്ന പ്രതിച്ഛായ സൃഷ്ടിക്കാനും മാത്രമേ വീണക്ക് കഴിഞ്ഞുള്ളു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേയ്ക്ക് മത്സരിച്ച് വീണ പരാജയപ്പെട്ടിരുന്നു.സിറ്റിങ് എം എല്‍ എ വി കെ പ്രശാന്താണ് വട്ടിയൂർക്കാവിൽ ജയിച്ചത്. കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ലോക്സഭയിലേക്ക് ജയിച്ചപ്പോൾ രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രശാന്ത് ആദ്യമായി മണ്ഡലം പിടിച്ചെടുത്തത്.

ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷായിരുന്നു മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥി.എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഈ മണ്ഡലത്തിലുള്ളവരല്ല എന്നത് തനിക്ക് അനുകൂല ഘടകമാണ് എന്നായിരുന്നു വീണയുടെ നിലപാട്. വട്ടിയൂര്‍ക്കാവിന്റെ മകള്‍ എന്ന നിലയില്‍ 100 ശതമാനം വിജയപ്രതീക്ഷയുണ്ട്. ശബരിമല വിഷയവും പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവുമെല്ലാം വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചാവിഷയമാകും എന്നും വീണ കരുതിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, എംഎല്‍എ എന്ന നിലയില്‍ പരാജയമായിരുന്നു എന്ന ആരോപണമായിരുന്നു വീണ തെരഞ്ഞെടുപ്പിൽ ഉയർത്തിയത്.

ഒരു വികസന പ്രവര്‍ത്തനവും മണ്ഡലത്തില്‍ നടത്തിയിട്ടില്ല എന്നും വീണ ആരോപിച്ചിരുന്നു.നേമത്തെ പോലെ തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വൈകിയ മണ്ഡലം ആയിരുന്നു വട്ടിയൂര്‍ക്കാവ്. അവസാന നിമിഷം ആണ് ഇവിടെ വീണ എസ് നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അപ്പോഴേക്കും സിപിഎമ്മും ബിജെപിയും പ്രചാരണം ശക്തമാക്കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തമായിരുന്നില്ല എന്ന് ആക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് മാത്രമല്ല ഇതിന് കാരണം എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. വീട് കയറിയുള്ള പ്രചാരണം പല മേഖലകളിലും നടന്നിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. 2016 ല്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയ മണ്ഡലം ആണിത്. ഇത്തവണ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആണ് ഇവിടത്തെ സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഇവിടെ വോട്ട് മറിച്ചു എന്നാണ് ആരോപണം.

2011 ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ കെ മുരളീധരന്‍ വിജയിച്ച മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്. 2016 ലെ തിരഞ്ഞെടുപ്പിലും കെ മുരളീധരന് തന്നെ ആയിരുന്നു ഇവിടെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമ അന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കെ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്ന മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വികെ പ്രശാന്തിനെ ആയിരുന്നു അന്ന് സിപിഎം രംഗത്തിറക്കിയത്. 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വികെ പ്രശാന്തിന്റെ വിജയം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close