INDIANEWS

പ്രശാന്ത് ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന് പരാതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന് പരാതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന് കത്തയക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്കെതിരായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റാണ് പരാതിക്ക് ആധാരം. ഒക്‌ടോബര്‍ 21ലെ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ ചീഫ് ജസ്റ്റിസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും തീര്‍പ്പുകല്‍പ്പിക്കാത്ത കേസുമായി ബന്ധപ്പിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രശാന്ത് ഭൂഷണെതിരായ പരാതിയില്‍ പറയുന്നു.മധ്യപ്രദേശിലെ എം.എല്‍.എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്ടറില്‍ ചീഫ് ജസ്റ്റിസ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ചു. ഇതിനുശേഷം സ്വന്തം നാടായ നാഗ്പൂരിലേക്ക് ഹെലികോപ്ടറില്‍ പോയി. മധ്യപ്രദേശ് സര്‍ക്കാറിന്റെ നിലനല്‍പ്പ് ഈ കേസിനെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.നേരത്തെയും ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചിരുന്നു. ഒരു രൂപ പിഴയടക്കാന്‍ വിധിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close