INDIA

പ്രസാദയുടെ കുടുംബം പണ്ടേ ഗാന്ധി കുടുംബത്തിന് എതിര്’; കത്തയച്ച ജിതിന്‍ പ്രസാദയ്ക്കെതിരെ പ്രതികാര നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

ലക്‌നൗ: നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴും കോണ്‍ഗ്രസില്‍ പ്രശ്നങ്ങളൊഴിയുന്നില്ല. നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദയ്ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നെന്നാണ് പാര്‍ട്ടിയെന്നാണ് റിപ്പോര്‍ട്ട്. യുപിയിലെ ലക്ഷ്മിപുരി ഖേരി ജില്ലാക്കമ്മറ്റി പ്രസാദയ്ക്കെതിരെ പ്രമേയം പാസാക്കി.സോണിയ ഗാന്ധിക്കെതിരെ നീക്കം നടത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണ് ഇവിടുത്തെ നേതാക്കള്‍ക്കുള്ളത്. കത്ത് യുപി രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് സൂചന.’കത്തില്‍ ഒപ്പുവച്ച എല്ലാവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നത്. അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണം’, ജിതിന്‍ പ്രസാദയ്ക്കെതിരെ ജില്ലാ കമ്മറ്റി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.

‘യുപിയില്‍നിന്നും മുന്‍മന്ത്രി കൂടിയായ ജിതിന്‍ പ്രസാദ മാത്രമാണ് ആ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം ഗാന്ധി കുടും ബത്തിന് എതിരാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ജിതേന്ദ്ര പ്രസാദ് സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഇതെല്ലാം മാറ്റിവെച്ചാണ് സോണിയ ഗാന്ധി അദ്ദേഹത്തിന് ലോക്സഭാ ടിക്കറ്റ് നല്‍കിയതും മന്ത്രിയാക്കിയതും. അദ്ദേഹത്തിന്റെ ഈ നീക്കം അച്ചടക്ക ലംഘനമാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം’, പ്രമേയത്തില്‍ പറയുന്നതിങ്ങനെ.ചില കോണ്‍്രസ് നേതാക്കള്‍ സംഘടിതമായും പ്രസാദയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തിലടക്കം അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്. കത്ത് തിങ്കളാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയായിരുന്നെന്നാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ സോണിയ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷയായി തുടരുമെന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close