INDIANEWS

പ്രസിഡന്റിന്റെ സന്ദർശനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പെരുവഴിയിൽ വച്ച് യുവതി മരിച്ചു; മാപ്പറിയിച്ച് പോലീസ് മേധാവി; നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി കുടുംബം

ലക്‌നൗ: പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കൃത്യസമയത്ത് ചികിത്സ കിട്ടാതെ യുവതി മരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസിന്റെ തലവയായ വന്ദന മിശ്രയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇവർ മരിച്ചത്. സംഭവത്തിൽ പോലീസ് മേധാവി അനുശോചനം അറിയിച്ചു.

‘ഭാവിയിലേക്കുള്ള വലിയൊരു പാഠമാണ് സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. കാണ്‍പൂര്‍ പൊലീസിന് വേണ്ടി നിരുപാധികം മാപ്പ് പറയുന്നുവെന്നും’ പൊലീസ് ചീഫ് അസിം അരുണ്‍ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ വന്ദനയുടെ കുടുംബം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് വെള്ളിയാഴ്ച്ച രാത്രിയാണ് കാണ്‍പൂരില്‍ ട്രെയിന്‍ മാര്‍ഗം എത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡുകള്‍ അടച്ചിട്ട പൊലീസ് അടിയന്തരാവശ്യത്തിന് യാത്ര ചെയ്യേണ്ടവര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നില്ല. പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ സന്ദര്‍ശന വേളകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യമൊരുക്കാറുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ച്ചയാണ്.

കൊവിഡ് പോസ്റ്റീവായിരുന്ന വന്ദന സമീപ ദിവസങ്ങളിലാണ് വൈറസ് മുക്തയായത്. പ്രസിഡന്റ് സഞ്ചരിക്കുന്ന പാതയിലൂടെയായിരുന്നു വന്ദനയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. സ്വകാര്യ വാഹനങ്ങളെ പൊലീസ് തടഞ്ഞുവെച്ചതോടെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ വന്ദന മരണപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍മാർ അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close