KERALANEWS

പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും നടക്കുക.

ജില്ലാ കളക്ടര്‍മാരാകും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക.ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ നടക്കും.വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ത്രിതലപഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ബുധനാഴ്ച രാവിലെ പത്തിന് മുതിര്‍ന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.

സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് ഉള്ളത്. വയനാട് ജില്ലാ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തും.എട്ട് സീറ്റുകളാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്.നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close