KERALANEWSTrending

പ്രാദേശിക എതിര്‍പ്പുകള്‍ തള്ളി സംസ്ഥാന നേതൃത്വം മുന്നോട്ട് ;സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് അറിയാം

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് പ്രഖ്യാപിക്കാതിരുന്ന നാലു മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.പ്രാദേശിക എതിര്‍പ്പുകള്‍ വകവെയ്‌ക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.അതുകൊണ്ടുത്തന്നെ പ്രാദേശിക എതിര്‍പ്പുകള്‍ തള്ളി സ്ഥാനാര്‍ത്ഥി തീരുമാനവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്നാണ് സൂചന.

ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ സ്ഥാനാര്‍ത്ഥിയായേക്കും. പറവൂര്‍, നാട്ടിക മണ്ഡലങ്ങലിലെ സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും.ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. എ മുസ്തഫയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ചടയമംഗലത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close