KERALANEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


തൊടുപുഴ : ഇടുക്കിയില്‍ നരിയമ്പാറയില്‍ 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close