INDIANEWS

പ്രായപൂര്‍ത്തിയായ ലിവ് ഇന്‍ റിലേഷനിലുള്ളവര്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പ്രായപൂര്‍ത്തിയായ ലിവ് ഇന്‍ റിലേഷനിലുള്ളവര്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന് അലഹബാദ് ഹൈക്കോടതി.ഇതിന് മറ്റുള്ളവര്‍ തടസം നില്‍ക്കേണ്ട കാര്യമില്ലെന്നും കോടതി. വീട്ടുകാരില്‍ നിന്ന് അപമാനവും ഭീഷണിയും നേരിടുന്ന കാമിനിദേവിയുടേയും അജയ് കുമാറിന്റേയും പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് ഫറൂഖാബാദ് പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ജസ്റ്റിസ് അന്‍ജാനി കുമാര്‍ മിശ്ര, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരുടേതാണ് തീരുമാനം.

കാമിനി ദേവിയുടെ രക്ഷിതാക്കള്‍ ഇവരെ അപമാനിക്കാന്‍ ശ്രമിക്കുകയും കാമിനി ദേവിയെ മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ ജീവിതത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close