Breaking NewsKERALANEWSTrending

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; ഏഴു പ്രതികളെയും അറസ്റ്റ് ചെയ്തത് 72 മണിക്കൂറിനുള്ളിൽ; മുഖ്യപ്രതിയെ വെടിവെച്ച് കൊന്നത് രക്ഷപെടാൻ ശ്രമിച്ചതോടെ; വാളയാറിന് സമാനമായ കേസിൽ ബിജെപി ഭരിക്കുന്ന അസമിൽ നടന്നത് ഇങ്ങനെ

ഗുഹാവത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. അസമിലെ ബോഡോലാന്റ് ടെറിട്ടോറിയൽ മേഖലയിലെ കൊക്രാജർ ജില്ലയിലാണ് വാളയാറിന് സമാനമായ രീതിയിൽ രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു സംഭവം. 22 കാരനായ ഫരീജുൽ റഹ്മാനെയാണ് തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസ് വെടിവെച്ച് കൊന്നത്.

ജൂൺ 11 നാണ് പെൺകുട്ടികളെ താമസസ്ഥലത്തിനടുത്തുള്ള മരത്തിന്റെ കൊമ്പിൽ നിന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലം ആഴ്ചകൾക്കുള്ളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചിരുന്നു. പെൺകുട്ടികളുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘം എഴുപത്തി രണ്ട് മണിക്കൂറിനുള്ളിൽ ഏഴ് പ്രതികളെയും പിടിച്ചു. ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടന്ന് വരുന്ന ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരാണ് ഇവർ എന്നും സംശയമുണ്ട്

കേസിൽ മറ്റൊരു പ്രതിയുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചതായി അവകാശപ്പെട്ട ഫരീജുൽ റഹ്മാനെ തെളിവെടുപ്പിനായി കാട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് അയാൾ രക്ഷപെടാൻ ശ്രമിച്ചത്. വാസ്തവത്തിൽ, അയാൾ മൂർച്ചയുള്ള ആയുധം സംഭവസ്ഥലത്ത് ഒളിപ്പിക്കുകയും അതെടുത്ത് പോലീസിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പൊലീസിന് നേരെ തിരിഞ്ഞ പ്രതി പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ വെടിവെച്ചിടുകയായിരുന്നു. സംഭവത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അഡീഷണൽ എസ്പി കൊക്രാജർ സുർജിത് സിംഗ് പനേസറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആണ് കേസ് അന്വേഷിക്കുന്നത്. പ്രതികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവരിൽ മൂന്ന് പേരാണ് പ്രധാന പ്രതികളെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മുസാമൽ ഷെയ്ക്ക് (20), നഷിബുൾ അലി ഷെയ്ക്ക് (19), ഫാരിജുൽ റഹ്മാൻ (22) എന്നിവരാണ് മൂന്ന് പ്രധാന പ്രതികൾ.

മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മയുടെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ചായിരുന്നു അന്വേഷണം. വളരെ വിവാദമായ സംഭവത്തിൽ മുഖ്യമന്ത്രി, കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് സന്ദർശിക്കുകയും പ്രതികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശം നൽകുകയും ആയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമായതും പ്രതികളെ മുഴുവൻ പിടികൂടിയതും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ നേതാവാണ് ഹിമാന്ത ബിശ്വ ശർമ്മ. 2015 ലാണ് ഹിമാന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. തരുണ്‍ ഗൊഗോയ് സര്‍ക്കാരില്‍ നിന്നും രാജി വെക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close