NEWSWORLD

പ്രാവുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കിം ജോങ് ഉൻ; കുറ്റം ചൈനയിൽ നിന്നും കോവിഡ് വൈറസിനെ കൊണ്ടുവരുന്നു എന്നതും

സോൾ: പ്രാവുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉൻ. അയൽരാജ്യമായ ചൈനയിൽ നിന്ന് കോവിഡ് വൈറസുമായി എത്തുന്നത് പ്രാവുകളാണെന്നാണ് കിം പറയുന്നത്. പ്രാവുകളെയും പൂച്ചകളെയും പിടിച്ച് ഉന്മൂലനം ചെയ്യാൻ ഹെയ്‌സാനിലെയും സിനുയിജുവിലെയും അധികാരികൾ നഗരവാസികളോട് നിർദ്ദേശിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ പ്രാവുകളെയും പൂച്ചകളെയും കൊന്നൊടുക്കുന്ന തിരക്കിലാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് പൂച്ചകളെയോ പ്രാവുകളെയോ വളർത്തിയാൽ ​ഗുരുതരമായ ശിക്ഷ കിട്ടുന്നതിനും കാരണമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close