INDIANEWS

പ്രിയങ്കയോട് ബംഗ്ലാവൊഴിയാന്‍ കേന്ദ്രം

ഡല്‍ഹി: ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഒരു പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണ്. പ്രിയങ്ക ഉത്തര്‍പ്രദേശിലേക്ക്
താമസിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2022 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ലഖ്നൗവില്‍ താവളം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ദിരാഗാന്ധിയുടെ അമ്മായി ഷീല
കൗളിന്റെതാണ് ഈ ബംഗ്ലാവ്.ലഖ്നൗവിലുള്ള ‘കൗള്‍ ഹൗസിന്റെ’ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. താമസം മാറാനുള്ള പ്രിയങ്കയുടെ തീരുമാനം 2022ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന് ഏറെ സഹായകരമാണ് . ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്നതാണ് പ്രിയങ്കയുടെ ആഗ്രഹമെന്നും വ്യക്തമാക്കുന്നുണ്ട് . ബുധനാഴ്ചയാണ് സര്‍ക്കാര്‍ താമസസൗകര്യം റദ്ദാക്കിയത്. ഒരു മാസത്തിനകം ബംഗ്ലാവ് വിട്ടുനല്‍കാനും നിര്‍ദ്ദേശമുണ്ട്.
രേഖകള്‍ അനുസരിച്ച് ജൂണ്‍ 30 വരെ പ്രിയങ്ക 3,46,677 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഈ കുടിശ്ശിക തീര്‍ക്കാനും താമസസ്ഥലം വിട്ടുനല്‍കുന്ന സമയം വാടക തീര്‍ത്തു നല്‍കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരവികസന മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പ്രിയങ്ക ബാക്കി തുക ഓണ്‍ലൈനായി അടച്ചിട്ടുണ്ട്. അതിനാല്‍, ജൂണില്‍ കുടിശിക ഇല്ല.














Tags
Show More

Related Articles

Back to top button
Close