KERALAMoviesNEWS

പ്രേംനസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു

തിരുവനന്തപുരം:മലയാളത്തിന്റെ നിത്യഹരിത നായകന്‍ പത്മഭൂഷണ്‍ പ്രേംനസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു. 2020 ഒക്ടോബര്‍ 26 വൈകിട്ട് 3ന് ചിറയിന്‍കീഴില്‍ നടക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തില്‍ ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്റ്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എ .കെ. ബാലന്റെ അദ്ധ്യക്ഷതയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കും. ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.വി .ശശി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന്റെ ലൈവ് വിഡിയോ ശര്‍ക്കര ഗവ.എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ പ്രദര്‍ശിപ്പിക്കും.

നാല് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാംസ്‌ക്കാരിക സമുച്ചയത്തിന്റെ പ്രാരംഭഘട്ട നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപയും ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും വിനിയോഗിക്കും. മ്യുസിയം, തിയേറ്റര്‍ ഉള്‍പ്പടെയുള്ള സ്മാരകമന്ദിരം അദ്ദേഹത്തിന്റെ സംഭാവനകള്‍ സംബന്ധിച്ച പഠനത്തിനും സൗകര്യമൊരുക്കും.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close