NEWSTrendingWORLD

പ്രേതം വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു;അജ്ഞാത രൂപം സ്ത്രീയുടേതെന്ന അഭിപ്രായം ശക്തം;നിശാ പാര്‍ട്ടിക്കിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ വിളിക്കാതെ അതിഥിയായി പ്രേതം

ഹൊറര്‍ ചിത്രങ്ങളും വീഡിയോകളും കണ്ടു പരിചയിച്ചവര്‍ പോലും ആഗ്രഹിക്കാത്ത കാര്യമാകും തന്റെ മുമ്പില്‍ ഒരു പ്രേതം പ്രത്യക്ഷപ്പെടുന്നത്.മുഴക്കാന്‍ എനിക്ക് പ്രേതത്തെ ഒന്നും വിശ്വാസമില്ലെന്ന് പറയുന്നവര്‍ക്ക് പോലും വേണമെങ്കില്‍ അങ്ങനെ ഒരു അദൃശ്യ ശക്തി കാണുമ്പോള്‍ നിലംപതിച്ചെക്കാം.എന്നാല്‍ അത്തരത്തില്‍ ഒന്ന് സഥാര്‍ത്ഥത്തില്‍ സംഭവിച്ചാലോ…സംഭവിച്ചാലോ എന്നല്ല,സംഭവിച്ചു..

നിശാ പാര്‍ട്ടിക്കിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ‘പ്രേതം’ ബ്രിട്ടീഷ് യുവതിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്. ഇംഗ്ലണ്ടിലെ കവന്‍ട്രി നഗരത്തിലുള്ള റെബേക്ക ഗ്ലാസ്‌ബൊറൊ എന്ന യുവതിയെയാണ് പ്രേതം വേട്ടയാടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ റെബേക്കയും സുഹൃത്തുക്കളോടൊപ്പം അവരുടെ അപാര്‍ട്ട്‌മെന്റില്‍ ഒരു നിശാ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളായ ഏഴു പേര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തത്. എന്നാല്‍ ഫോട്ടോയില്‍ പ്രേതത്തിനു സമാനമായ അജ്ഞാത രൂപവും പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവത്തിനു ശേഷം കടുത്ത ഭീതിയിലായ റെബേക്കയ്ക്ക് മനസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാന്‍ കഴിയുന്നില്ല.ചിത്രത്തില്‍ റെബേക്കയും സുഹൃത്തുക്കളും ഗ്ലാസ് ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഇതിനു പുറകിലായി കര്‍ട്ടനു പിന്നിലാണ് നീണ്ട മുടികളോട് കൂടിയ ഭയപ്പെടുത്തുന്ന രൂപവും ഫോട്ടോയില്‍ പതിഞ്ഞത്. അജ്ഞാത രൂപത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും കണ്ണുകളും മൂക്കുമെല്ലാം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഫോട്ടോയില്‍ അജ്ഞാത രൂപത്തെ കണ്ടെത്തിയ സംഭവത്തിനു ശേഷം ഇവര്‍ വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞെങ്കിലും പ്രേതത്തിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിച്ചില്ല.

സംഭവത്തിനു ശേഷം ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ 30 വയസ്സുള്ള റെബേക്ക ഇതേ കെട്ടിടത്തിനു മുകളിലെ മറ്റൊരു അപാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എല്ലാം വിചിത്രമായിരിക്കുന്നുവെന്നും റെബേക്ക പറയുന്നു. ഫോട്ടോ എടുക്കുമ്പോള്‍ തങ്ങള്‍ക്ക് സമീപം വേറൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് അജ്ഞാത രൂപം ഫോട്ടോയില്‍ കണ്ടത്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ രൂപം വീണ്ടും മനസ്സിലെത്തുന്നു. ഈ സംഭവത്തിനു ശേഷം ഉറക്കമില്ലാത്ത രാത്രികളാണ് തനിക്കെന്നും റെബേക്ക പറയുന്നു. അതേസമയം, കൂടുതല്‍ ധൈര്യം നല്‍കി റെബേക്കയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയല്‍വാസികള്‍.

ഇതേ അപാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ നേരത്തെ ഒരു അസാധാരണ മരണമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും റെബേക്ക ഇത് വിശ്വസിച്ചിരുന്നില്ല. പുതിയ സംഭവത്തോടെ ഈ വീടിന് പ്രേതബാധയുണ്ടെന്ന ബോധ്യത്തിലാണ് റെബേക്ക. പലപ്പോഴും ഫ്‌ലാറ്റില്‍ അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, നിരവധി അപാര്‍ട്ട്‌മെന്റുകളുള്ള ഫ്‌ലാറ്റ് ആയതിനാല്‍ അയല്‍ വീടുകളില്‍ നിന്നുള്ള ശബ്ദമാവുമെന്നാണ് കരുതിയിരുന്നതെന്ന് റെബേക്ക പറഞ്ഞു.പ്രേതം വന്നതോടെ റെബേക്കയുടെ ഉറക്കം നഷ്ടപ്പെട്ടെങ്കിലും സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല. ദിവസേന നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. മിക്കവാറും ആളുകള്‍ അജ്ഞാത രൂപം ഒരു സ്ത്രീയുടേതെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് പുരുഷ പ്രേതമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.അതേസമയം, പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന നിരവധി സ്ഥലങ്ങള്‍ ഇംഗ്ലണ്ട് നഗരമായ കവന്‍ട്രിയിലുണ്ട്. പുരാതനമായ ദി സ്ലഗ് ആന്റ് ലെറ്റൂസെ കെട്ടിടം, എറ്റിങ്ടണ്‍ പാര്‍ക്ക് ഹോട്ടല്‍, ബ്രൗണ്‍സൊവര്‍ ഹാള്‍ ഹോട്ടല്‍, കോംബ് അബി ഹോട്ടല്‍, സെന്റ് മേരീസ് ഗില്‍ഡ് ഹാള്‍ എന്നിവയും ഇതില്‍ ചിലതു മാത്രമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close