Movies

പ്രേഷകര്‍കാത്തിരുന്ന സിഐഡി മൂസ വീണ്ടും എത്തുന്നു

2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ,മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസ വീണ്ടും എത്തുന്നു.ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോള്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം എത്തുന്നത് ആനിമേഷന്‍ ചിത്രമായാകും.ലോക ആനിമേഷന്‍ ദിനത്തിലെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് ദിലീപ് ആയിരുന്നു.ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close