തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. തങ്ങളെ കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം എന്ന പി ഡബ്യൂ സി യുടെ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഐടി വകുപ്പിന് കീഴിലുളള സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി ഡബ്യൂസിയെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകിമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കെ ഫോണ്‍ പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണ് എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ഹര്‍ജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും