KERALANEWSTop News

പ്രൊഫൈലിൽ സ്വന്തം ചിത്രത്തിന് പകരം ബന്ധുവായ യുവാവിന്റെ മുഖം; പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ച് ഇടപെടൽ; 16 കാരിയുടെ മരണത്തിൽ 45കാരൻറെ ഇടപെടൽ ഞെട്ടിക്കുന്നത്

പാലക്കാട് : സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടികൾ നേരിടുന്ന സൈബർ ആക്രമണത്തിന് മറ്റൊരു ഇരകൂടി.കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാലിശ്ശേരിയിൽ 16കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത് 45കാരനെ.എറണാകുളം കളമശ്ശേരി കൈപ്പടിയിൽ ദിലീപ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ടിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

45കാരനായ ദിലീപ് കുമാർ 22കാരനായ കോളജ് വിദ്യാർത്ഥിയെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ വലയിലാക്കിയത്. പ്രൊഫൈലിൽ സ്വന്തം ചിത്രത്തിന് പകരം ബന്ധുവായ യുവാവിന്റെ മുഖം ഉൾപ്പെടുത്തി. പെൺകുട്ടിക്ക് കൈമാറിയിരുന്നതും ഇതേ യുവാവിന്റെ ചിത്രങ്ങളായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചായിരുന്നു ഇടപെടൽ.

മാതാപിതാക്കൾ ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പറഞ്ഞിരുന്നത്. അമ്മയാണെന്ന് വിശ്വസിപ്പിക്കാനായി കൂട്ടുകാരിയെക്കൊണ്ട് പെൺകുട്ടിയുമായി ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വിശ്വാസം എല്ലാ രീതിയിലും നേടിയ എടുത്ത ശേഷം ചിത്രങ്ങൾ കൈക്കലാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഭയന്നു പോയ പെൺകുട്ടിയെ ആത്മഹത്യയിലെത്തിച്ചത്.സമൂഹമാധ്യമത്തിൽ മുഖം പ്രദർശിപ്പിക്കാതെ വർഷങ്ങളായി മറ്റൊരു യുവതിയുമായി ഇതേ രീതിയിൽ ദിലീപ് കുമാർ സൗഹൃദം സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close