INDIANEWSTrending

പൗരത്വ നിയമം എടുത്തു പ്രയോഗിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;ആദ്യഘട്ടമായി മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിനായി കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു;കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിത്തറ ഇളക്കാന്‍

ന്യുഡല്‍ഹി:നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന ഭരണ പരിഷ്‌കാരങ്ങളും നിയമനടപടികളും രാജ്യത്ത് കൊണ്ടുവരാന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചന പലപ്പോഴായി രാജ്യത്തെ ജനങ്ങള്‍ അറിഞ്ഞതാണ്.പൗരത ഭേദഗതി ബില്ല് മുതല്‍ ഇപ്പോള്‍ ലക്ഷദ്വീപ് ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ വരെ അറുതിയില്ലാതെ ഓരോന്നും പെരുകി വരുമ്പോള്‍ രാജ്യത്തിന്റെ പോക്ക് ഇത് എങ്ങോട്ട് എന്ന ചോദ്യമാണ് അധികം പേരിലും ഉയരുന്നത്.പൗരത്വ ഭേദഗതി ബില്ല് മുതല്‍ ഇങ്ങ് അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിന് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രാധാന്യം നല്‍കുമ്പോള്‍ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിത്തറയ്ക്കാണ് വിള്ളല്‍ വീഴുന്നത്.

എന്നാല്‍ പലപ്പോഴായി ജനങ്ങളില്‍ നിന്നും ഇടത് -വലത് രാഷ്ട്രിയ കക്ഷികളില്‍ നിന്നും നേരിട്ട അഭിപ്രായ വ്യത്യസാങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരില്‍ നടപ്പിലാക്കാതെ വെച്ചിരുന്ന പൗരത്വ ഭേദഗതി ബില്ല് എന്ന ആശയം വീണ്ടും തലപ്പൊക്കി തുടങ്ങിയിരിക്കുകയാണ്.ഇതിന്റെ ഭാഗമായി മുസ്ലീം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങി.അര നൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജ്യത്ത് ഒരു മത്തതിലുള്ളവര്‍ക്കും ഇന്നോളം യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ബിജെപിയുടെ ഒരു അഴിച്ചു പണിയെന്നതും ശ്രദ്ധേയമാണ്.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസ്സാക്കിയെടുത്ത പൗരത്വ ബില്ല് രാഷ്ട്രപതിയുടെ ഒപ്പും വാങ്ങി പൗരത്വ നിയമമാക്കി പെട്ടിയില്‍ വെച്ചിട്ട ഇപ്പോള്‍ ഒന്നര വര്‍ഷമായി.അതിന് ശേഷം വന്ന പ്രതിഷേധവും ഡല്‍ഹി കലാപവും കൊറോണയുമെല്ലാം നിയമം നടപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചു.എന്നാല്‍ ഇനിയും അത് നടപ്പാക്കാന്‍ വൈകി കൂടാ എന്ന കടുത്ത നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ഹിന്ദു,ജൈന്‍,സിക്ക്,ബുദ്ധ മതനിരക്കാരില്‍ നിന്നാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.മുസ്ലീം വിഭാഗത്തെ ഇതില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ ചൂണ്ടിക്കാണിച്ച ന്യായം അവര്‍ക്ക് പോകാന്‍ വേറെയും മുസ്ലീം രാജ്യങ്ങള്‍ ഉണ്ടെന്നത് തന്നെയായിരുന്നു.പൗരത്വ നിയമം 1955,2009 നിയമ പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ പ്രകാരം ഉടനടി നടപ്പാക്കുന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close