പൗരത്വ ഭേദഗതി നിയമം ആശങ്കയില്‍ വിദേശ ഇന്ത്യക്കാര്‍

രാജ്യമൊട്ടാകെ പൗരത്വ ഭേദഗതിബില്ലിനെതിരെ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ വലിയ ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത് വിദേശ ഇന്ത്യക്കാരുടെ കാര്യമാണ്. ഈ നിയമം ഏകപക്ഷീയമായി ബാധിക്കുന്നത് അവരെകൂടിയാണ്.പൗരത്വഭേഗദതി നിയമം വന്നതോടെ വിദേശ ഇന്ത്യകാര്‍ക്ക് ലഭിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാനുള്ള കൂടുതല്‍ അധികാരം കേന്ദ്രസര്‍ക്കാറിനു വന്നിട്ടുണ്ട്.ഇത് ബാധിക്കുന്നത് വിദേശരാജ്യങ്ങളില്‍ കുടിയേറി പാര്‍ത്ത ആയിരകണക്കിന് മലയാളികള്‍ അടക്കമുള്ള വരെയാണ്.അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടിയേറിയ മുന്‍ ഇന്ത്യന്‍ പൗരമാര്‍ക്കും അവരുടെ മക്കള്‍ക്കുമാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) അനുവദിക്കുന്നത്. ഇതുപയോഗിച്ച് വിസയില്ലാതെ ഇന്ത്യയില്‍ വരാനും ഇവിടെ പഠിക്കാനും ജോലി ചെയ്യാനും കൃഷി സ്ഥലമൊഴികെ ഭൂമി വാങ്ങാനും അവര്‍ക്ക് അവസരമുണ്ട്.
എന്നാല്‍ പൗരത്വ ഭേദഗതിയിലൂടെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാനുള്ള പുതിയ മാനദണ്ഢങ്ങളും നിലവില്‍ വന്നിട്ടുണ്ട്.എന്നാല്‍ പൗരത്വ ഭേദഗതിയോടെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാനുള്ള പുതിയ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വന്നു. പൗരത്വ നിയമത്തിലെ ഏഴാം വകുപ്പില്‍ ഉപവകുപ്പായി കുട്ടിച്ചേര്‍ത്ത ഭേദഗതി ബി പ്രകാരം രാജ്യത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനം ആരോപിച്ച് ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിനാവും. ചെറിയ നിയമലംഘനങ്ങള്‍ പോലും ചൂണ്ടിക്കാട്ടി ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാമെന്നുള്ള സ്ഥിതി വരുന്നതോടെ ആരെ വേണമെങ്കിലും ലക്ഷ്യം വെച്ച് ഈ നിയമസാധ്യത ഉപയോഗിക്കപ്പെടാമെന്നുള്ളതാണ് വിദേശ ഇന്ത്യക്കാരുടെ ആശങ്ക. നിലവില്‍ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പേര് ഒ.സി.ഐ കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയ വഴിയുണ്ടാകുന്ന ചെറിയ പരാമര്‍ശങ്ങള്‍ ചൂണ്ടികാണിച്ചോ ഭരണകൂടത്തിന് ഇതമല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാല്‍ അത് ചൂണ്ടികാണിച്ചോ നിലവില്‍ കേന്ദ്രസര്‍ക്കാറിന് ഒ.സി.ഐ റദ്ദാക്കാന്‍ സാധിക്കും.