INDIAUncategorized

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു പൗരനെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കില്ല ; പ്രധാനമന്ത്രി

പൗരത്വഭേദഗതി നിയമത്തിനെതിരായ അക്രമസക്തമായ പ്രതിക്ഷേധം നിര്‍ഭാഗ്യകരവും അത്യന്തം ദുഖകരവുമെന്ന് പ്രധാന മന്ത്രി. ഡെല്‍ഹിയില്‍ ജാമിയ മില്ലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിക്ഷേധത്തിലേക്ക് പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ വലിയ ജനരോക്ഷമാണ് ഉയരുന്നത്.ആ പ്രതിക്ഷേധങ്ങള്‍ ഒരു ദിവസം പിന്നിട്ടുമ്പോഴാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്.സംവാദവും ചര്‍ച്ചയും വിയോജിപ്പും ജനാധിപത്യത്തിന് അനിവാര്യമാണെങ്കിലും പൊതുമുതലിന് നാശമുണ്ടാവാന്‍ പാടില്ല ,പൊതുജീവിതത്തെ തടസപ്പെടുത്താതിരിക്കുന്നത് നമ്മുടെ ധാര്‍മ്മികതയുടെ ഭാഗമാകണമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ വികസനത്തിനും ഓരോ ഇന്ത്യക്കാരന്റെയും ശാക്തീകരണത്തിനും, പ്രത്യേകിച്ച് ദരിദ്രര്‍ക്കും, താഴ്ന്നവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി നാം എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ് ഈ സമയത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷിപ്ത താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ നമ്മളെ ഭിന്നിപ്പിക്കാനും അസ്വസ്ഥത സൃഷ്ടിക്കാനും അനുവദിക്കില്ല.പൗരത്വ ഭേദഗതി നിയമം ഒരു മതത്തിലെയും ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കില്ലെന്ന് എന്റെ സഹ ഇന്ത്യക്കാര്‍ക്ക് നിസ്സംശയം ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ നിയമത്തെക്കുറിച്ച് ഒരു ഇന്ത്യക്കാരനും വിഷമിക്കേണ്ട കാര്യമില്ല. വര്‍ഷങ്ങളോളം പീഡനങ്ങള്‍ നേരിടുകയും ഇന്ത്യയല്ലാതെ പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തവര്‍ക്കുമാത്രമാണ് ഈ നിയമം, ‘എന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ പേജില്‍ കുറിക്കുന്നു.ഭേദഗതി വരുത്തിയ പൗരത്വ നിയമം ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വീകാര്യത, ഐക്യം, അനുകമ്പ, സാഹോദര്യം എന്നിവ വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള കിംവദന്തികളില്‍ നിന്നും വ്യാജങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പൗരമാരോട് അഭ്യര്‍ത്ഥിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close