INDIANEWS

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കും: ജെപി നദ്ദ


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് നിയമം നടപ്പാക്കുന്നത് വൈകിയത്. നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമന്നും നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസായതാണ്. കോവിഡ് മഹാമാരി മൂലമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സാഹചര്യം ക്രമേണ മെച്ചപ്പെടുന്നുണ്ട്. അത് നടപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിയമം ഉടന്‍ നടപ്പാക്കും. അതിന്റെ പ്രയോദനം എല്ലാവര്‍ക്കും ലഭിക്കുമെന്നും നദ്ദ പറഞ്ഞു.

2021ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നദ്ദ പശ്ചിമബംഗാളിലെത്തിയത്. മമത സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളും നദ്ദ ഉയര്‍ത്തിവിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്. ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരം നഷ്ടമാകുമെന്ന് മനസിലാക്കിയതോടെ വോട്ടുബാങ്ക് മുന്നില്‍ക്കണ്ട് ഹിന്ദുക്കള്‍ക്കുവേണ്ടി നില്‍ക്കുകയാണ്. ജനങ്ങളെ സേവിക്കാനല്ല അവര്‍ ആഗ്രഹിക്കുന്നത്. വിഭജനത്തിലും ഭരണത്തിലും മാത്രമാണ് തൃണമൂല്‍ വിശ്വസിക്കുന്നത്. എന്നാല്‍ സാഹോദര്യത്തിലും വികസനത്തിലുമാണ് ബിജെപി വിശ്വസിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close